
രാം ചരൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. 2026 മാർച്ച് അവസാന വാരം നിശ്ചയിച്ചിരുന്ന റിലീസ്, ഏപ്രിൽ 30-ലേക്ക് മാറ്റിയിരിക്കുകയാണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാം ചരണിനൊപ്പം ജാൻവി കപൂർ നായികയായി എത്തുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ബോളിവുഡ് താരം ദിവ്യേന്ദു ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Also Read: കാത്തിരിപ്പിന് വിരാമം; മാത്യു തോമസിന്റെ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഒടിടിയിലേക്ക്!
അടുത്തിടെ പുറത്തിറങ്ങിയ ജഗപതി ബാബുവിന്റെ ക്യാരക്ടർ പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ ചിത്രീകരിച്ച വമ്പൻ സംഘട്ടന രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായിരിക്കും.
The post രാം ചരൺ ചിത്രം ‘പെദ്ധി’; റിലീസ് തീയതി പ്രഖ്യാപിച്ചു! appeared first on Express Kerala.




