ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’; നാളെ മുതൽ തിയേറ്ററുകളിൽ!

ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’; നാളെ മുതൽ തിയേറ്ററുകളിൽ!

ലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛൻ-മകൻ കൂട്ടുകെട്ടായ ജയറാമും കാളിദാസും നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ (ഫെബ്രുവരി 6) തിയേറ്ററുകളിലെത്തും. മലയാളികൾക്ക് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.

‘കാന്താര’യിലെ വില്ലൻ വേഷത്തിന് ശേഷം ജയറാം തന്റെ സ്വതസിദ്ധമായ കുടുംബനായകൻ വേഷത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ ഉഴറുന്ന ഹരിഹരൻ എന്ന അച്ഛനായി ജയറാമും, ഉത്തരവാദിത്തങ്ങളില്ലാതെ സിനിമാമോഹങ്ങളുമായി നടക്കുന്ന മകനായി കാളിദാസും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഹൃദയബന്ധവും നർമ്മമുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Also Read: ഒടിടിയിലും ‘ധുരന്ധർ’ ഷോ! ആനിമലിനെയും പുഷ്പയെയും വീഴ്ത്തി നെറ്റ്ഫ്‌ളിക്സിൽ ഒന്നാമത്

‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് ഈണം നൽകിയ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഓവർസീസ് വിതരണം ഫാർസ് ഫിലിംസ് നിർവ്വഹിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷഫീഖ് പി.വി. എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ‘ആശകൾ ആയിരം’ ഒരു വമ്പൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

The post ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’; നാളെ മുതൽ തിയേറ്ററുകളിൽ! appeared first on Express Kerala.

Spread the love
Scroll to Top