
തമിഴ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് ചെയ്യുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി നടൻ ചിമ്പു (സിലമ്പരസൻ) രംഗത്തെത്തി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) അനുമതി ലഭിക്കാത്തതിനാൽ ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് നീണ്ടുപോവുകയായിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ്‌യെ പിന്തുണച്ച് ചിമ്പു തന്റെ നിലപാട് വ്യക്തമാക്കിയത്.
വർഷങ്ങളായി സിനിമാ ഇൻഡസ്ട്രിയിലുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമ പുറത്തിറങ്ങേണ്ടത് അത്യാവശ്യമാണെന്നും, വ്യക്തിപരമായ രാഷ്ട്രീയത്തിനപ്പുറം ഒരു കലാകാരൻ എന്ന നിലയിലാണ് താൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ചിമ്പു പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ ഭാവിക്കും പുതിയ ശ്രമങ്ങൾക്കും അദ്ദേഹം ഭാവുകങ്ങൾ നേരുകയും ചെയ്തു. നേരത്തെ സോഷ്യൽ മീഡിയയിലൂടെയും “ഇതും കടന്നുപോകും, സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരിക്കും യഥാർത്ഥ ഉത്സവം” എന്ന് ചിമ്പു കുറിച്ചിരുന്നു.
Also Read; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’; നാളെ മുതൽ തിയേറ്ററുകളിൽ!
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ എന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് അടുത്തിടെ റദ്ദാക്കിയിരുന്നു. സി.ബി.എഫ്.സിയുടെ ഹർജി പരിഗണിച്ച് വിഷയം വീണ്ടും വാദം കേൾക്കാനായി സിംഗിൾ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചതോടെയാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായത്.
The post “ജനനായകന്റെ റിലീസ് യഥാർത്ഥ ഉത്സവമാകും”; വിജയ്‌ക്ക് പിന്തുണയുമായി നടൻ ചിമ്പു appeared first on Express Kerala.




