പ്രതിസന്ധികളെ സിക്സറടിച്ച് പറത്തി സ്മൃതി; ഇത് സ്മൃതിയുടെ മധുരപ്രതികാരം

പ്രതിസന്ധികളെ സിക്സറടിച്ച് പറത്തി സ്മൃതി; ഇത് സ്മൃതിയുടെ മധുരപ്രതികാരം

2026 വനിതാ പ്രീമിയർ ലീഗിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാരായി. ഫൈനലിൽ ഡൽഹി ഉയർത്തിയ 204 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവസാന ഓവറിൽ ആർസിബി മറികടന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ബെംഗളൂരുവിന് കന്നി കിരീടം നേടിക്കൊടുത്തത്.

സ്മൃതി മന്ദാനയെ സംബന്ധിച്ചിടത്തോളം ഈ കിരീടനേട്ടം വെറുമൊരു കായിക വിജയം മാത്രമല്ല, വ്യക്തിജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ്. ഗായകൻ പലാഷ് മുച്ചലുമായുള്ള വിവാഹനിശ്ചയം പാതിവഴിയിൽ മുടങ്ങിയതും തുടർന്നുള്ള വിവാദങ്ങളും സ്മൃതിയെ തളർത്തുമെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ഈ ഉയിർത്തെഴുന്നേൽപ്പ്.

Also Read: അശ്വിൻ്റെ പ്രവചനം! ഇന്ത്യയുമല്ല ഓസീസുമല്ല; ഇത്തവണത്തെ ടി20 രാജാക്കന്മാർ ഇവരാകാൻ സാധ്യത

വിവാഹമോചന വാർത്തകൾക്കൊപ്പം “ക്രിക്കറ്റാണ് എനിക്കെല്ലാം, അതിലൂടെ ഞാൻ തിരിച്ചുവരും” എന്ന് അന്ന് സ്മൃതി നടത്തിയ പ്രഖ്യാപനം ഈ കിരീടനേട്ടത്തിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്. മാനസികമായി ഏറെ തളർത്തിയ ആ കാലഘട്ടത്തിന് ശേഷം പുഞ്ചിരിയോടെ കളിക്കളത്തിൽ തിരിച്ചെത്തിയ താരം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും തുടർന്ന് വനിതാ പ്രീമിയർ ലീഗിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന സ്മൃതി ഒമ്പത് മത്സരങ്ങളിൽ നിന്ന് 53 ശരാശരിയിൽ 377 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഫൈനലിൽ 41 പന്തിൽ 87 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച സ്മൃതി തന്നെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

The post പ്രതിസന്ധികളെ സിക്സറടിച്ച് പറത്തി സ്മൃതി; ഇത് സ്മൃതിയുടെ മധുരപ്രതികാരം appeared first on Express Kerala.

Spread the love
See also  ഒതുക്കാൻ നോക്കിയാൽ പ്രത്യാഘാതം; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ പോസ്റ്ററുകൾ

New Report

Close