
സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തുണയായി സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശയ്ക്ക് ധനവകുപ്പ് അംഗീകാരം നൽകിയതോടെ, പത്തുവർഷത്തോളമായി സർവീസിൽ നിന്ന് പുറത്തായ അധ്യാപകർക്ക് വീണ്ടും ജോലിയിൽ തുടരാൻ സാഹചര്യമൊരുങ്ങും. നിലവിൽ സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് മാത്രമുണ്ടായിരുന്ന ഈ സംരക്ഷണം എയ്ഡഡ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
നേരത്തെ 2014-15 അധ്യയനവർഷം വരെ നിയമിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു സംരക്ഷണത്തിന് അർഹതയുണ്ടായിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്കും ഈ ആനുകൂല്യം ലഭ്യമാകും. ഒമ്പതുവർഷം വരെ സർവീസുള്ള അധ്യാപകർ പുറത്തുപോകേണ്ടി വരുന്ന സാഹചര്യം അധ്യാപക സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സർക്കാർ കണക്കാക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അധ്യാപകർക്ക് ആശ്വാസം; തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനം appeared first on Express Kerala.



