അണ്ടർ 19 ലോകകപ്പ് ഫൈനൽ! വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് സെഞ്ച്വറി

അണ്ടർ 19 ലോകകപ്പ് ഫൈനൽ! വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് സെഞ്ച്വറി

ണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന ശക്തമായ നിലയിലാണ്. വെറും 55 പന്തിൽ നിന്നാണ് വൈഭവ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. എട്ട് സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സെമിഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരെ അർധ സെഞ്ച്വറി നേടിയ വൈഭവ് അതേ മികവ് ഫൈനലിലും തുടരുകയാണ്.

മറുഭാഗത്ത് മികച്ച പിന്തുണ നൽകിയ ആയുഷ് മാത്രെ 53 റൺസെടുത്ത് പുറത്തായി. എന്നാൽ മലയാളി താരം ആരോൺ ജോർജിന് പത്ത് പന്തിൽ ഒമ്പത് റൺസ് മാത്രമാണ് നേടാനായത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ പൊരുതുന്നത്. 1998-ന് ശേഷം ആദ്യ കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന് ഇത് 2022-ലെ ഫൈനലിലെ പരാജയത്തിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ്.

The post അണ്ടർ 19 ലോകകപ്പ് ഫൈനൽ! വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് സെഞ്ച്വറി appeared first on Express Kerala.

Spread the love
See also  തെലങ്കാനയിലെ പത്താം ക്ലാസ് പരീക്ഷ നാളെ ആരംഭിക്കും…!

New Report

Close