സൗദിയിൽ കപ്പൽ നിർമ്മാണശാലകൾ വരുന്നു; തുർക്കിയുമായി കൈകോർത്ത് പുതിയ സംരംഭം

സൗദിയിൽ കപ്പൽ നിർമ്മാണശാലകൾ വരുന്നു; തുർക്കിയുമായി കൈകോർത്ത് പുതിയ സംരംഭം

റിയാദ്: സൗദിയിൽ തുർക്കിയുടെ നേതൃത്വത്തിൽ കപ്പൽ നിർമ്മാണശാലകൾ സ്ഥാപിക്കുന്നു. സൗദിയിലെ പ്രധാന തുറമുഖ നഗരങ്ങളായ ദമാമിലും ജിദ്ദയിലുമായിരിക്കും ഈ ശാലകൾ പ്രവർത്തിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ‘ഏരീസ് നേവൽ’ എന്ന പേരിൽ സൗദി ആസ്ഥാനമാക്കി പുതിയ കമ്പനി രൂപീകരിക്കും.

സൈനിക കപ്പലുകളുടെ നിർമ്മാണം, അത്യാധുനിക അറ്റകുറ്റപ്പണികൾ എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി സന്ദർശന വേളയിലാണ് ഇതുസംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിനു പുറമെ പുനരുപയോഗ ഊർജ്ജ മേഖലയിലും സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

The post സൗദിയിൽ കപ്പൽ നിർമ്മാണശാലകൾ വരുന്നു; തുർക്കിയുമായി കൈകോർത്ത് പുതിയ സംരംഭം appeared first on Express Kerala.

Spread the love
See also  മലത്തിന് കോടികൾ വില; ഹ്യൂമൻ മൈക്രോബ്സിന്റെ വിചിത്രമെങ്കിലും ശാസ്ത്രീയമായ വാഗ്ദാനം

New Report

Close