
എബിവിപി കേരള ഘടകത്തിന് പുതിയ നേതൃത്വം. കോട്ടയത്ത് നടന്ന സംഘടനയുടെ നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷനായും യദു കൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായും ചുമതലയേറ്റു. ഡോ. എം. നാഗലിംഗം തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2005 മുതൽ സംഘടനയുടെ സജീവ പ്രവർത്തകനാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്ണൻ ബിസിഎ ബിരുദത്തിന് ശേഷം ഗവ. ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. 2015 മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന അദ്ദേഹം വയനാട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.
The post എബിവിപിക്ക് പുതിയ നേതൃത്വം! വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി appeared first on Express Kerala.



