അതിവേഗ റെയിൽ; കേന്ദ്രത്തിന് പോസിറ്റീവ് സമീപനമില്ല, ശ്രീധരന്റെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി

അതിവേഗ റെയിൽ; കേന്ദ്രത്തിന് പോസിറ്റീവ് സമീപനമില്ല, ശ്രീധരന്റെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി

തിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള ഇ ശ്രീധരന്റെ പ്രസ്താവനകളെയും കേന്ദ്രസർക്കാരിന്റെ അവഗണനയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അതിവേഗ റെയിലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചെന്ന ശ്രീധരന്റെ വാദം തള്ളിയ മുഖ്യമന്ത്രി, ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. പദ്ധതിക്കായി ശ്രീധരൻ ഓഫീസ് തുറന്നത് വ്യക്തിപരമായ കാര്യമാണെന്നും മുൻപ് തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം ഇത്തരത്തിൽ ഓഫീസ് തുറന്നിരുന്നതായും മുഖ്യമന്ത്രി പരിഹസിച്ചു.

സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിയെ ബിജെപിയും യുഡിഎഫും ചേർന്ന് എതിർത്തപ്പോൾ കേന്ദ്രവും അവർക്കൊപ്പം നിൽക്കുകയായിരുന്നു. പദ്ധതി ഏതായാലും സംസ്ഥാനത്തിന് വേണ്ടത് അതിവേഗ റെയിൽ ആണെന്നതാണ് സർക്കാരിന്റെ നയം. എന്നാൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം വിചിത്രമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരി റെയിൽ പോലുള്ള അത്യാവശ്യ പദ്ധതികളോട് പോലും കേന്ദ്രം മുഖം തിരിക്കുകയാണ്.

Also Read: ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ കൊച്ചിയിൽ

കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് കിനാലൂരിൽ എയിംസിനായി സ്ഥലം കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനം മാത്രം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

The post അതിവേഗ റെയിൽ; കേന്ദ്രത്തിന് പോസിറ്റീവ് സമീപനമില്ല, ശ്രീധരന്റെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
See also  ടിപ്പർ ലോറികൾക്ക് വേഗപരിധി കൂട്ടി; പക്ഷേ സ്കൂൾ സമയത്തെ നിരോധനം തുടരും

New Report

Close