PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ കുട്ടികൾക്കും മറ്റും കോഡ് ഭാഷയിലൂടെ ലഹരി വസ്തുക്കൾ വിൽപ്പന നടത്തി വന്ന പ്രതി പിടിയിലായി.

ചാലക്കുടി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘ലൈനിംഗ് ടാറ്റു’ എന്ന രഹസ്യ കോഡിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പോട്ട പനമ്പിള്ളി കോളേജിന് സമീപം പാറക്കുളം സ്വദേശി തട്ടിൽ വീട്ടിൽ ജോയൽ (23) ആണ് പിടിയിലായത്.
“ലൈനിംഗ് ടാറ്റു” എന്ന കോഡ് ഉപയോഗിച്ചായിരുന്നു ഇയാൾ ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണ സംഘം വലവിരിച്ചത്.
5-02-2026 വ്യാഴാഴ്ച വൈകീട്ട് 6.50-ഓടെ പെരിയച്ചിറ കനാൽ റോഡ് ജംഗ്ഷനിൽ വെച്ചാണ് ലഹരി വിരുദ്ധ സേനയും ചാലക്കുടി പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജോയൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഗഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് രണ്ട് കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സിപിഒ ശ്രീജിത് ഇ.വി എന്നിവരും ചാലക്കുടി പോലീസ് സ്റ്റേഷനിലെ ജിഎസ്ഐ ഷാജു ഒ.ജി, ജിഎഎസ്ഐ വിനോദ് കെ.കെ, സീനിയർ സിപിഒ സുജിത് കുമാർ, സിപിഒമാരായ ദീപു വിജയൻ, അജിത് തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  കൂടൽമാണിക്യം ഉത്സവം : പ്രദർശന മൈതാനിയിൽ സംഗമസാഹിതിയുടെ പുസ്തകോത്സവം തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top