ഐ.ഐ.എസ്‌സി.യിൽ ഫീസ് കുത്തനെ കൂട്ടി; ബിഎസ്‌സി ട്യൂഷൻ ഫീസ് 10,000-ൽ നിന്ന് 80,000 രൂപയായി

ഐ.ഐ.എസ്‌സി.യിൽ ഫീസ് കുത്തനെ കൂട്ടി; ബിഎസ്‌സി ട്യൂഷൻ ഫീസ് 10,000-ൽ നിന്ന് 80,000 രൂപയായി

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (IISc) വിവിധ കോഴ്‌സുകളുടെ ഫീസ് കുത്തനെ വർധിപ്പിച്ചു. പ്രധാനമായും ബിഎസ്‌സി (റിസർച്ച്) കോഴ്‌സിന്റെ വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപയിൽ നിന്ന് 80,000 രൂപയായാണ് ഉയർത്തിയത്. 2011-ൽ കോഴ്‌സ് ആരംഭിച്ചത് മുതൽ മാറ്റമില്ലാതെ തുടർന്ന ഫീസ് ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ഗവേഷണ കോഴ്‌സുകൾക്കും ചില ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഫീസ് വർധന ബാധകമായിരിക്കും.

രാജ്യത്തെ മറ്റ് മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഘടനയുമായി പൊരുത്തപ്പെടുന്ന രീതിയിലേക്ക് ഐ.ഐ.എസ്‌സി.യെ മാറ്റാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ വർധന ബാധകമാകുക. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ഫീസ് വർധന ബാധകമല്ലെന്നും ഐ.ഐ.എസ്‌സി. അറിയിച്ചിട്ടുണ്ട്.

The post ഐ.ഐ.എസ്‌സി.യിൽ ഫീസ് കുത്തനെ കൂട്ടി; ബിഎസ്‌സി ട്യൂഷൻ ഫീസ് 10,000-ൽ നിന്ന് 80,000 രൂപയായി appeared first on Express Kerala.

Spread the love
Scroll to Top