ആരാധകരെ വിസ്മയിപ്പിച്ച ആ ചുവടുകൾ കത്രീനയുടേത് തന്നെ; ‘കമ്‌ലി’ ഗാനത്തിലെ വിവാദത്തിന് മറുപടിയുമായി കൊറിയോഗ്രാഫർ

ആരാധകരെ വിസ്മയിപ്പിച്ച ആ ചുവടുകൾ കത്രീനയുടേത് തന്നെ; ‘കമ്‌ലി’ ഗാനത്തിലെ വിവാദത്തിന് മറുപടിയുമായി കൊറിയോഗ്രാഫർ

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ‘ധൂം 3’യിലെ ‘ കമ്‌ലി’ എന്ന ഗാനം. അതിലെ വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളും സ്റ്റണ്ടുകളും കത്രീനയ്ക്ക് പകരം കൊറിയോഗ്രാഫർ ശക്തി മോഹൻ ആണ് ചെയ്തതെന്ന തരത്തിൽ വർഷങ്ങളായി ചില പ്രചരണങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ശക്തി മോഹൻ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

കത്രീനയ്ക്ക് വേണ്ടി താൻ ബോഡി ഡബിൾ ആയിട്ടില്ലെന്ന് ശക്തി ഉറപ്പിച്ചു പറയുന്നു. കത്രീനയുമായി തനിക്ക് ഉയരത്തിലോ സ്കിൻ ടോണിലോ യാതൊരു സാമ്യവുമില്ലെന്നും, പിന്നെങ്ങനെ താൻ അവരുടെ ഡ്യൂപ്പ് ആകുമെന്നുമാണ് ശക്തി ചോദിക്കുന്നത്. കൂടാതെ താനൊരു നർത്തകി മാത്രമാണെന്നും സ്റ്റണ്ടുകൾ ചെയ്യാറില്ലെന്നും താരം ഓർമ്മിപ്പിച്ചു.

Also Read: തന്റെ സിനിമകളെല്ലാം ശ്രീരാമന്റെ ഇതിഹാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണ്; രാജമൗലി

ആ സമയത്ത് നൃത്തസംവിധായിക വൈഭവി മർച്ചന്റിനെ സഹായിക്കാനാണ് താൻ സെറ്റിലെത്തിയത്. കത്രീനയെ നൃത്തച്ചുവടുകൾ പഠിപ്പിക്കുകയായിരുന്നു തന്റെ ചുമതല. ഇതിനായി ഒന്നര മാസത്തോളം തങ്ങൾ ഒരുമിച്ച് കഠിനമായി റിഹേഴ്സൽ നടത്തിയിരുന്നു. ഒരു പ്രൊഫഷണൽ നർത്തകിയായ തനിക്ക് പോലും വലിയ പ്രഷർ നൽകുന്ന രീതിയിലായിരുന്നു കത്രീനയുടെ പ്രകടനം. പാട്ടിലെ അതികഠിനമായ ചില സ്റ്റണ്ടുകൾക്ക് മാത്രമാണ് ഫ്രാൻസിൽ നിന്നുള്ള ഒരു വിദേശ വനിതയെ ഡ്യൂപ്പ് ആയി ഉപയോഗിച്ചത്. ശരീരം മുഴുവൻ ചതവുകൾ ഏറ്റിട്ടും ആവേശം ചോരാതെ നൃത്തം ചെയ്ത കത്രീനയുടെ കഠിനാധ്വാനത്തെ ശക്തി മോഹൻ പ്രശംസിച്ചു.

The post ആരാധകരെ വിസ്മയിപ്പിച്ച ആ ചുവടുകൾ കത്രീനയുടേത് തന്നെ; ‘കമ്‌ലി’ ഗാനത്തിലെ വിവാദത്തിന് മറുപടിയുമായി കൊറിയോഗ്രാഫർ appeared first on Express Kerala.

Spread the love
See also  അമേരിക്കൻ വ്യോമസേനയ്ക്ക് വൻ തിരിച്ചടി; ഇറാഖിൽ കെസി-135 വിമാനം തകർന്നു

New Report

Close