PUDUKAD-NEWS-PUTHUKAD-NEWS

വിമാനയാത്രക്കിടെ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

മനാമ: തൃശൂർ വേലൂർ സ്വദേശി സുധാകരൻ അഖിൽ (36) വിമാനയാത്രക്കിടെ ഹൃദയാഘാതംമൂലം മരിച്ചു. വെള്ളിയാഴ്‌ച വെളുപ്പിന് ഒന്നരക്ക് ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ദുരന്തമുണ്ടായത്.ബഹ്റൈനിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ വെച്ച് മണിക്കൂറുകൾക്കകം അഖിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുള്ള യാത്രക്കാർ അധികാരികളെ വിവരമറിയിച്ചു. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ദീപയും ആറു വയസ്സുള്ള ഏകമകളും ഇതോടെ പരിഭ്രാന്തരായി. ഉടൻ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്യുകയും അഖിലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിമാനം കൊച്ചിയിലേക്കുള്ള യാത്രക്കാരുമായി പുറപ്പെടുകയായിരുന്നു.മൃതദേഹം തലശ്ശേരി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ ബഹ്റൈൻ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top