വാട്ടർ ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വാൽപ്പാറ വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോള്‍ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികില്ത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉള്‍പ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.



