കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ചില ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുണ്ടെങ്കിലും വില കൂടാനുള്ള സാധ്യത തന്നെയാണ് വിപണിയിലുള്ളത്.കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 114840 രൂപയാണ് വില. 2120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14355 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 285 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 10 ഗ്രാം ലഭിക്കണം എങ്കില്‍ 2850 രൂപയാണ് നല്‍കേണ്ടത്.22 കാരറ്റ് സ്വര്‍ണത്തിന് വില വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ പലരും 18, 14, 9 കാരറ്റുകളിലെ ആഭരണങ്ങള്‍ വാങ്ങുണ്ട്. ആഭരണം മാത്രമാണ് ഈ കാരറ്റുകളില്‍ ലഭിക്കുക. 18 കാരറ്റ് ഗ്രാമിന് 11795 രൂപയും പവന് 94360 രൂപയുമാണ് വില. 22 കാരറ്റിനേക്കാള്‍ 20000 രൂപ കുറവാണ് 18 കാരറ്റിന്. 14 കാരറ്റ് ഗ്രാമിന് 9185 രൂപയും പവന് 73480 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റിന് 5925 രൂപയും പവന് 47400 രൂപയുമാണ് വില.



