
തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ നടന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിത രംഗത്ത്. ഗുണ്ടാപ്പിരിവും കൊട്ടേഷനും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് സ്പാ ജീവനക്കാരി വെളിപ്പെടുത്തി. 50,000 രൂപ ഇവർ ആവശ്യപ്പെട്ടതായും അതിജീവിത പറഞ്ഞു.
കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഈ ദൃശ്യങ്ങൾ പ്രതിയായ സുബിൻ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി വെളിപ്പെടുത്തി. തങ്ങൾക്ക് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും പറഞ്ഞ് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു. സുബിനും മറ്റ് ഗുണ്ടകളും ചേർന്ന് നടത്തിയ ഈ ക്രൂരതയ്ക്ക് സ്പായിലെ തന്നെ സഹപ്രവർത്തക ഒത്താശ ചെയ്തതായും അതിജീവിത ആരോപിച്ചു. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
The post തിരുവല്ല പീഡനം! ‘കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്തു’; കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിത appeared first on Express Kerala.




