PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ് : എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എൽഡിഎഫിന്റെ അഡ്വ. സുജില നിധീഷും പി.കെ. വത്സലനും

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി അവസാനിച്ചതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളായ അഡ്വ. സുജില നിധീഷ്, പി.കെ. വത്സലൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ട അധികൃതർ പ്രഖ്യാപിച്ചു.

40 വയസ്സിന് താഴെയുള്ള വനിതാ സംവരണ ഡിവിഷനിലേക്കാണ് ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നിക്ഷേപക സംവരണ ഡിവിഷനിലേക്കാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.കെ. വത്സലൻ തെരഞ്ഞെടുക്കപ്പെട്ടത്. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു പി.കെ. വത്സലൻ.

ഇനി 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ഫെബ്രുവരി 22ന് നടക്കുക.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top