ആറ്റുകാൽ പൊങ്കാല! ഒരുക്കങ്ങൾ 20-നകം പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം; മെഡിക്കൽ ടീമും ഭക്ഷ്യസുരക്ഷാ യൂണിറ്റുകളും സജ്ജം

ആറ്റുകാൽ പൊങ്കാല! ഒരുക്കങ്ങൾ 20-നകം പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം; മെഡിക്കൽ ടീമും ഭക്ഷ്യസുരക്ഷാ യൂണിറ്റുകളും സജ്ജം

റ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മേയർ വി.വി. രാജേഷും യോഗത്തിൽ പങ്കെടുത്തു.

ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രത്യേക മെഡിക്കൽ ടീമുകളെ വിന്യസിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഫുഡ് യൂണിറ്റുകൾ രംഗത്തുണ്ടാകും. വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കും. കൂടാതെ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആറ്റുകാൽ ട്രസ്റ്റിന്റെ കൊടിതോരണങ്ങൾ മാത്രമേ അനുവദിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്ത അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം 20-ന് ചേരും. ഭക്തർക്ക് സുഗമമായ പൊങ്കാല സമർപ്പണം ഉറപ്പാക്കാൻ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

The post ആറ്റുകാൽ പൊങ്കാല! ഒരുക്കങ്ങൾ 20-നകം പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം; മെഡിക്കൽ ടീമും ഭക്ഷ്യസുരക്ഷാ യൂണിറ്റുകളും സജ്ജം appeared first on Express Kerala.

Spread the love
See also  കാർ വാങ്ങുന്നവർക്ക് 1.75 ലക്ഷം വരെ ലാഭം; ഡൽഹി സർക്കാരിന്റെ പുതിയ ഇവി നയം വരുന്നു

New Report

Close