PUDUKAD-NEWS-PUTHUKAD-NEWS

വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായ് എത്തിച്ച 720 ഹാൻസ് പാക്കറ്റുകളുമായി രണ്ടു പേർ പിടിയിൽ.

തൃശ്ശൂർ : ആട്ടോർ ഫ്രണ്ട്സ് നഗറിൽ നി്ന്നുമാണ് കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച പുകയില ഉൽപ്പന്നങ്ങളായ 720 ഹാൻസ് പാക്കറ്റുകളുമായി ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശികളായ അജയ് (23) അൻഷുറാവു (23) എന്നിവരെ വിയ്യൂർ പോലീസ് പിടികൂടിയത്.
5.2.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിയ്യൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് സിവിൽ പോലീസ് ഓഫീസമാരായ ടോമി, മുഹമ്മദ് ഷാഫി, ഭദ്രൻ എന്നിവർ സ്റ്റേഷന്‍ ജീപ്പില്‍ സ്റ്റേഷന്‍ പരിധികളില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു. ആട്ടോർ ഫ്രെണ്ട്സ് നഗറിലെ ഒരു വീടിന് മുൻവശം എത്തിയപ്പോൾ
ഒരു വീടിന് മുൻവശം രണ്ടാളുകൾ സംശയാസ്പദമായ രീതിയൽ ഒരു പ്ലാസ്റ്റിക് ചാക്കുമായി നിൽക്കുകയായിരുന്നു. പോലീസ് വാഹനം കണ്ട് രണ്ടുപേരും പരിഭ്രമിച്ച് വീടിനകത്തേക്ക് കയറി ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ പോലീസുദ്യോഗസ്ഥർ അവരെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ ചാക്കിലെ ഹാൻസ് പാക്കറുകൾ കാണുകയും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പറയുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Spread the love
See also  നടനകൈരളിയുടെ പാവക്കഥകളി സംഘത്തിന് ‘ദക്ഷിണചിത്ര വിരുദു’ പുരസ്കാരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top