ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 1.15 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയിൽ നിന്നും ചാലക്കുടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മണിക്കുറുകൾ പ്രയത്നിച്ചതിനു ശേഷമാണ് തീ അണച്ചത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


