തിരഞ്ഞെടുപ്പ് ചൂടിൽ എൽ.ഡി.എഫ്; മൂന്ന് മേഖലകളിലായി ജാഥകൾ പ്രയാണം തുടരുന്നു

തിരഞ്ഞെടുപ്പ് ചൂടിൽ എൽ.ഡി.എഫ്; മൂന്ന് മേഖലകളിലായി ജാഥകൾ പ്രയാണം തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് നടത്തുന്ന മേഖലാ വികസന മുന്നേറ്റ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവേശകരമായി പര്യടനം തുടരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ നിലവിൽ കോഴിക്കോട് ജില്ലയിലാണ്. ഇന്ന് കൊയിലാണ്ടിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനത്തോടെ സമാപിക്കും.

മധ്യമേഖലയിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന ജാഥ കോട്ടയം ജില്ലയിലെ പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിൽ പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി ജാഥാ അംഗങ്ങൾ നടത്തുന്ന മുഖാമുഖം പരിപാടിയാണ് ഇവിടത്തെ പ്രധാന ആകർഷണം. അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിലാണ് പര്യടനം നടത്തുന്നത്. രാവിലെ ഹരിപ്പാട് നിന്ന് ആരംഭിക്കുന്ന ജാഥ കായംകുളം, മാവേലിക്കര മണ്ഡലങ്ങൾ പിന്നിട്ട് വൈകുന്നേരം ചെങ്ങന്നൂരിൽ സമാപിക്കും.

The post തിരഞ്ഞെടുപ്പ് ചൂടിൽ എൽ.ഡി.എഫ്; മൂന്ന് മേഖലകളിലായി ജാഥകൾ പ്രയാണം തുടരുന്നു appeared first on Express Kerala.

Spread the love
Scroll to Top