PUDUKAD-NEWS-PUTHUKAD-NEWS

മണ്ഡലത്തിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു

മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ; കോന്തിപുലം സ്ഥിരം തടയണയുടെയും ക്രൈസ്റ്റ് കോളേജിലെ സിന്തറ്റിക് ട്രാക്കിൻ്റെയും നിർമ്മാണോദ്ഘാടനങ്ങൾ ഫെബ്രുവരി 8 നും 10 നും

ഇരിങ്ങാലക്കുട : മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 12. 21 കോടി രൂപ ചിലവഴിച്ച് കെഎൽഡിസി കനാലിന് കുറുകെ നിർമ്മിക്കുന്ന കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 8 ന് മൂന്ന് മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പന്ത്രണ്ട് മീറ്റർ വീതിയുള്ള രണ്ട് ഷട്ടറുകളും എട്ടര മീറ്റർ വീതിയുള്ള രണ്ട് ഷട്ടറുകളും ചേർന്ന ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ഷട്ടർ സംവിധാനത്തോടെയാണ് സ്ഥിരം തടയണ നിർമ്മിക്കുന്നത്.

9.5 കോടി രൂപ ചിലവിൽ ക്രൈസ്റ്റ് കോളേജിൽ വരുന്ന സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 10 ന് കായികമന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. സംസ്ഥാന കായിക വകുപ്പിന് നൽകിയ ശുപാർശ പരിഗണിച്ച് ഖേലോ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നത്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.

See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ജില്ലയിലെ ആദ്യ ഐഎഎസ് കോച്ചിംഗ് കേന്ദ്രം ഫെബ്രുവരി 10 ന് രാവിലെ 11.30 നും കേരള ലാംഗ്വേജ് നെറ്റ് വർക്കിൻ്റെ ഇരിങ്ങാലക്കുട സബ് സെൻ്ററിൻ്റെ ഉദ്ഘാടനം മൂന്നര മണിക്കും മന്ത്രി ആർ ബിന്ദു നിർവഹിക്കും. സെൻ്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് ഐഎഎസ് കോച്ചിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ലാംഗ്വേജ് നെറ്റ് വർക്കിൻ്റെ സബ് സെൻ്റർ എസ് എൻ നഗറിലെ എസ്എൻഡിപി യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top