
മധ്യപ്രദേശിലെ രേവ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു. ഭഗവത് വിശ്വകർമ, മകൻ ശിവം, അനന്തരവൾ ശീതൾ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 24-ന് നടക്കാനിരുന്ന മൂത്തമകന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് നൽകാനായി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ. കോഷ്ഠ ഗ്രാമത്തിന് സമീപം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഏകദേശം 150 കിലോമീറ്ററോളം വേഗത്തിലായിരുന്നു കാർ എന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ ദൂരേക്ക് തെറിച്ചുപോയി. അതേസമയം കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The post വിവാഹക്ഷണത്തിനിടെ ദുരന്തം! അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം appeared first on Express Kerala.




