loader image

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വരന്തരപ്പിള്ളി:മുപ്ലിയത്ത് കുറുമാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.മുപ്ലിയം ഉപ്പുഴി ചെരട്ട വീട്ടിൽ ജോസിൻ്റെ മകൻ എബിൻ (14) ആണ് മരിച്ചത്.കുറുമാലിപ്പുഴയിലെ പ്ലാവിലപ്പാറ കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ എബിൻ മുങ്ങിപ്പോകുകയായിരുന്നു.കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ പുഴയിൽ നിന്ന് പുറത്തെടുത്തത്. പുതുക്കാട് നിന്ന് ഫയർഫോഴ്സു‌ം സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞ് കെ കെ രാമചന്ദ്രൻ എംഎൽഎയും സ്ഥലത്തെത്തി. മുപ്ലിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് എബിൻ.

Spread the love
See also  ദേവമേള പുരസ്കാര നിറവിൽ അഷ്ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close