loader image
സ്കൂളിൽ മൊബൈൽ ഉപയോഗിച്ചാൽ പണി കിട്ടും! ഫോൺ പിടിച്ചെടുക്കാൻ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്

സ്കൂളിൽ മൊബൈൽ ഉപയോഗിച്ചാൽ പണി കിട്ടും! ഫോൺ പിടിച്ചെടുക്കാൻ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്

യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകൾ ഒരു മാസത്തേക്ക് കണ്ടുകെട്ടും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ അധ്യയന വർഷം അവസാനിക്കുന്നത് വരെ ഫോൺ തിരികെ നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പഠനാവശ്യങ്ങൾക്കായി അധ്യാപകരുടെ അനുമതിയോടെ ടാബ്‌ലെറ്റുകളും ഐപാഡുകളും ഉപയോഗിക്കാമെങ്കിലും, ഇടവേളകളിലോ ക്ലാസ് കഴിഞ്ഞ ശേഷമോ ഇവ ഉപയോഗിക്കാൻ അനുവാദമില്ല. ഫോൺ കണ്ടുകെട്ടുന്ന സാഹചര്യത്തിൽ രക്ഷിതാക്കളെ വിവരമറിയിക്കുകയും ഔദ്യോഗിക രേഖകളിൽ ഒപ്പിട്ടുവാങ്ങുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

വിദ്യാർത്ഥികൾക്കിടയിലെ സൈബർ ബുള്ളിയിംഗ് തടയുന്നതിനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ കർശന നിയമം നടപ്പിലാക്കുന്നത്. ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും അച്ചടക്കം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുറച്ച് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഈ ഉത്തരവിന്റെ ലക്ഷ്യമാണ്.

The post സ്കൂളിൽ മൊബൈൽ ഉപയോഗിച്ചാൽ പണി കിട്ടും! ഫോൺ പിടിച്ചെടുക്കാൻ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് appeared first on Express Kerala.

See also  പാലായിൽ ജോസ് കെ. മാണി തന്നെ; സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് റോഷി അഗസ്റ്റിൻ, പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി
Spread the love

New Report

Close