
ചെന്നൈയിലെ ടി. നഗറിലുള്ള ഹോട്ടലിൽ വെച്ച് മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) പോലീസിന്റെ പിടിയിലായി. ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിലെ ഫോൺ തകരാർ പരിഹരിക്കാനെത്തിയ ഇയാൾ ആദ്യം നടിയോട് സെൽഫി ആവശ്യപ്പെടുകയും, പിന്നാലെ അപ്രതീക്ഷിതമായി ആലിംഗനം ചെയ്യാൻ മുതിരുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിദ്യാർത്ഥിയായ സയിദ് അഫ്രീദി ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
The post മലയാളി നടിക്ക് നേരെ ചെന്നൈയിൽ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ appeared first on Express Kerala.


