loader image
ലോ കോളേജിൽ വെടിവെപ്പ്; സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!

ലോ കോളേജിൽ വെടിവെപ്പ്; സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!

ഞ്ചാബിലെ തരൺ ജില്ലയിലുള്ള മായ് ഭാഗോ ലോ കോളേജിൽ നാടിനെ നടുക്കി വെടിവെപ്പ്. തിങ്കളാഴ്ച ക്ലാസ് മുറിക്കുള്ളിൽ വെച്ച് പ്രിൻസ് രാജ് എന്ന വിദ്യാർത്ഥി തന്റെ സഹപാഠിയായ സന്ദീപ് കൗറിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രിൻസ് രാജ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ക്ലാസ് മുറിയിലുണ്ടായിരുന്ന സിസിടിവി ക്യാമറകളിൽ ഈ ദാരുണമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

മല്ലിയൻ ഗ്രാമവാസിയാണ് പ്രിൻസ് രാജ്, നൗഷെഹ്‌റ പന്നുവാൻ സ്വദേശിനിയാണ് സന്ദീപ് കൗർ. പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ തർക്കങ്ങളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കലാലയ മുറ്റത്തെ ഈ ചോരച്ചൊരിച്ചിൽ സഹപാഠികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

The post ലോ കോളേജിൽ വെടിവെപ്പ്; സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു! appeared first on Express Kerala.

See also  ആലപ്പുഴയിൽ ബേക്കറിയിൽനിന്ന് 63 ലക്ഷം തട്ടി; അക്കൗണ്ടന്റും ഭർത്താവും ഒളിവിൽ
Spread the love

New Report

Close