
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ മൂന്നിന് താൻ ഉന്നയിച്ച കാര്യങ്ങൾ ഇന്നും ആവർത്തിക്കുന്നുവെന്നും, കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ മുന്നണികളും തമ്മിൽ രഹസ്യമായ അന്തർധാരയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ ഇരുവിഭാഗത്തിനും താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ശബരിമലയിലെ കൊള്ളയ്ക്ക് കാരണക്കാരനായ കള്ളൻ പോറ്റിയെ സഹായിച്ചത് ദേവസ്വം മന്ത്രിയാണെന്ന് അദ്ദേഹം നേരിട്ട് ആരോപിച്ചു. കുറ്റാരോപിതൻ സോണിയുടെ ആളാണെന്ന് ഒരു വിഭാഗവും പിണറായിയുടെ ആളാണെന്ന് മറ്റൊരു വിഭാഗവും മാറിമാറി പറയുന്നുണ്ടെങ്കിലും, പോറ്റിയെ സഹായിച്ച യഥാർത്ഥ ശക്തികളെ പുറത്തുകൊണ്ടുവരാൻ ആർക്കും താല്പര്യമില്ല. കള്ളൻ പോറ്റിക്ക് ലഭിച്ച രാഷ്ട്രീയ പിന്തുണയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് പകരം പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇതുവരെ ബിജെപി ഭരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തുണ്ടായ ഇത്തരം വൻ കൊള്ളകളുടെ പൂർണ്ണ ഉത്തരവാദിത്തം കേരളം ഭരിച്ച മുന്നണികൾക്കാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഭരണം കയ്യാളിയവരുടെ ഒത്താശയില്ലാതെ ഇത്തരമൊരു സ്വർണ്ണക്കൊള്ള നടക്കില്ല.
The post കള്ളൻ പോറ്റിക്ക് പിന്നിൽ ആര്? പഴിചാരി രക്ഷപ്പെടാൻ മുന്നണികൾ; ശബരിമല സ്വർണ്ണക്കൊള്ളയിൽ വിജിലൻസിനെ തള്ളി ബിജെപി appeared first on Express Kerala.


