
വിജയ് ചിത്രം ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമ്മാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിന് താല്പര്യമില്ലെന്നും, സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
The post സെൻസർ ബോർഡുമായി പോരാടാനില്ല; ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ! appeared first on Express Kerala.




