loader image
അനൂപ് മേനോൻ ചിത്രം ‘ഈ തനിനിറം’ ടീസർ പുറത്തിറങ്ങി; ഈ മാസം 13-ന് തിയേറ്ററുകളിലേക്ക്

അനൂപ് മേനോൻ ചിത്രം ‘ഈ തനിനിറം’ ടീസർ പുറത്തിറങ്ങി; ഈ മാസം 13-ന് തിയേറ്ററുകളിലേക്ക്

നൂപ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘ഈ തനിനിറം’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ആകാംക്ഷ വർധിപ്പിക്കുന്ന ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 13-നാണ് തിയേറ്ററുകളിലെത്തുന്നത്.

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

ഒരു കൊലപാതകവും അതിനെത്തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. എസ്.ഐ ഫെലിക്സ് ലോപ്പസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. അംബിക കണ്ണൻബായ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: സെൻസർ ബോർഡുമായി പോരാടാനില്ല; ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ!

വൻ താരനിര

നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, തങ്കച്ചൻ വിതുര, ശൈലജ അമ്പു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണവും നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ എന്നിവർ സംഗീതവും നിർവഹിക്കുന്നു. പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

See also  നാവിൽ വെള്ളമൂറുന്ന മധുരവും എരിവും; ഇതാ ഒരു സ്‌പെഷ്യൽ പൈനാപ്പിൾ അച്ചാർ!

The post അനൂപ് മേനോൻ ചിത്രം ‘ഈ തനിനിറം’ ടീസർ പുറത്തിറങ്ങി; ഈ മാസം 13-ന് തിയേറ്ററുകളിലേക്ക് appeared first on Express Kerala.

Spread the love

New Report

Close