loader image
കുട്ടനാടൻ ബീഫ് റോസ്റ്റ് ഒന്ന് തയ്യാറാക്കിയാലോ?

കുട്ടനാടൻ ബീഫ് റോസ്റ്റ് ഒന്ന് തയ്യാറാക്കിയാലോ?

ബീഫ് റോസ്റ്റ് ഏല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള വിഭവമാണ്. എന്നാൽ കുട്ടനാടൻ ബീഫ് റോസ്റ്റ് ആകുമ്പോൾ രുചി ഒരുപടി മുകളിൽ നിൽക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ ബീഫ് റോസ്റ്റ് നമുക്കൊന്ന് തയ്യാറാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

ബീഫ്: 1/2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)

സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 വലിയ സ്പൂൺ

പച്ചമുളക്: 3 എണ്ണം

തേങ്ങാക്കൊത്ത്: ആവശ്യത്തിന്

കറിവേപ്പില: 2 തണ്ട്

വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ

Also Read: അടുക്കളയിലെ എണ്ണക്കറ കണ്ട് വിഷമിക്കണ്ട; ബേക്കിംഗ് സോഡയും വിനാഗിരിയും നൽകും അത്ഭുത ഫലം

മസാല പൊടികൾ:

മഞ്ഞൾ പൊടി: 1/2 ടീ സ്പൂൺ

മുളക് പൊടി: 1 വലിയ സ്പൂൺ

മല്ലി പൊടി: 1 1/2 വലിയ സ്പൂൺ

ഗരം മസാല: 1 ടീ സ്പൂൺ

കുരുമുളക് പൊടി: 1 ടീ സ്പൂൺ

ഉപ്പ്: പാകത്തിന്

Also Read: മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിലുമുണ്ടാക്കാം; രഹസ്യം ഈ ‘ഡബിൾ ഫ്രൈ’ വിദ്യയിൽ!

See also  മാരുതി എസ്-പ്രസ്സോ സ്വന്തമാക്കാൻ ഇതാ സുവർണ്ണാവസരം; ഫെബ്രുവരിയിൽ 37,500 രൂപയുടെ ഓഫറുകൾ!

ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് മഞ്ഞൾ പൊടി, പകുതി മുളക് പൊടി, മല്ലി പൊടി, കുറച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് 5-6 വിസിൽ വരുന്നത് വരെ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് വറുക്കുക. അതിനുശേഷം സവാള, പച്ചമുളക്, ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക സവാള ഗോൾഡൻ നിറത്തിലാകണം. ശേഷം തീ കുറച്ചതിനുശേഷം ബാക്കിയുള്ള മുളക് പൊടിയും, മല്ലി പൊടിയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കുക. വെള്ളം വറ്റി കുറുകി വരുന്നത് വരെ നന്നായി ഇളക്കുക. അവസാനം ഗരം മസാലയും കുരുമുളക് പൊടിയും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. മുകളിൽ കുറച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്താൽ നല്ല മണം കിട്ടും. അടിപൊളി രുചിയിൽ കുട്ടനാടൻ ബീഫ് റോസ്റ്റ് തയ്യാർ.

The post കുട്ടനാടൻ ബീഫ് റോസ്റ്റ് ഒന്ന് തയ്യാറാക്കിയാലോ? appeared first on Express Kerala.

See also  കായംകുളത്തിന് പുതിയ വേഗം; കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വമ്പൻ വികസനത്തിന് ഇന്ന് തുടക്കം
Spread the love

New Report

Close