
‘മേൽവിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആഴി’യുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മയക്കുമരുന്നിനെതിരെയുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ആനന്ദ് എൻ നായർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്നു.
സെല്ലുലോയ്ഡ് ക്രിയേഷൻസ്, 888 പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ആഖ്യാന ശൈലിയിലെ പുതുമ കൊണ്ട് ഇതിനകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ മാധവ് രാമദാസിന്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ‘ആഴി’യും മികച്ചൊരു ചലച്ചിത്രാനുഭവമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രദീപ് എം.വി കലാസംവിധാനവും കെ. ശ്രീനിവാസ് എഡിറ്റിംഗും നിർവഹിക്കുന്നു.
The post മാധവ് രാമദാസിന്റെ ‘ആഴി’ വരുന്നു; ട്രെയിലർ പുറത്ത് appeared first on Express Kerala.


