loader image
ഇടുക്കിയിൽ യുവി ഇൻഡക്സ് 7; സംസ്ഥാനത്ത് വെയിൽ കടുക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഇടുക്കിയിൽ യുവി ഇൻഡക്സ് 7; സംസ്ഥാനത്ത് വെയിൽ കടുക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ തോതും അപകടകരമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കിയിലാണ് (07). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ സൂചിക 6 രേഖപ്പെടുത്തി. യുവി ഇൻഡക്സ് 6-7 വരെ എന്നത് മഞ്ഞ അലർട്ട് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ പകൽ 10 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം. പുറംജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർക്ക് അതീവ ജാഗ്രത ആവശ്യമാണ്. വെയിലത്ത് ഇറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം ശരീരം പൂർണ്ണമായും മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രമിക്കുക.

Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ പത്മകുമാർ ജയിലിൽ തുടരും, റിമാൻഡ് കാലാവധി നീട്ടി

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി തോത് കൂടുതലായിരിക്കും. ആകാശം തെളിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും ജലാശയങ്ങൾക്ക് സമീപവും സൂര്യരശ്മികളുടെ പ്രതിഫലനം മൂലം യുവി പ്രഭാവം വർധിക്കാൻ സാധ്യതയുണ്ട്. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

See also  ഫെബ്രുവരിയിൽ വാഗൺആർ വാങ്ങാം, 40,000 രൂപ വരെ ലാഭിക്കാം; മാരുതി സുസുക്കിയുടെ കിടിലൻ ഓഫർ

The post ഇടുക്കിയിൽ യുവി ഇൻഡക്സ് 7; സംസ്ഥാനത്ത് വെയിൽ കടുക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close