സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിൽ പരാതി; കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിൽ പരാതി; കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കിരണും പ്രണയിച്ചിരുന്ന പെൺകുട്ടിയും ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ കിരൺ ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ കിരണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രദേശം വഴി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന കിരൺ വീട്ടിൽ നിന്നും മാറിനിൽക്കുകയായിരുന്നുവെന്നും ഞായറാഴ്ച രാത്രിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയതെന്നും പറയപ്പെടുന്നു.

ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ മറ്റാരെങ്കിലും ചോർത്തിയതാണോ എന്ന് സംശയമുണ്ടെന്നും കിരൺ മരണത്തിന് മുൻപ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പോലീസ് കേസെടുത്തതിലെ മനോവിഷമമാണ് കിരണിനെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം ഉറങ്ങാൻ കിടന്ന കിരണിനെ രാവിലെയാണ് വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദൃശ്യങ്ങൾ എങ്ങനെയാണ് പുറത്തായതെന്നും കിരൺ അറിയാതെ മറ്റാരെങ്കിലും ഇത് പ്രചരിപ്പിച്ചതാണോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

The post സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിൽ പരാതി; കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി appeared first on Express Kerala.

Spread the love
Scroll to Top