
ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസറുദ്ധീന്റെ നാലാം ചരമ വാർഷികം ആചരിച്ചു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എൻ സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതവും സെക്രട്ടറി പി എസ് അക്ബർ നന്ദി യും പറഞ്ഞു. […]

