അന്തിക്കാട് പുത്തൻപള്ളിക്കാവ് കാർത്തിക വേല സംഘർഷത്തിനിടെ അന്തിക്കാട് മാങ്ങാട്ട്കര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യൻ (20 വയസ്) എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ ഇടത് നെഞ്ചിലും വലത് നെഞ്ചിലും കൈതണ്ടയിലും കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് ചാഴൂർ സ്വദേശി അതിയാറ വീട്ടിൽ നവനീത് 19 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ കേസ്സിലെ മറ്റൊരു പ്രതിയായ കാഞ്ഞാണി സ്വദേശി മണ്ണാംതിണ്ടിയിൽ വീട്ടിൽ രഗിന്ദ്രൻ 20 വയസ് എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൂടാതെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിരുന്നു.
നവനീത് ഈ കേസു കൂടാതെ അന്തിക്കാട് പോലീസ് സ്റേറഷൻിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എം, എസ് ഐ അഫ്സൽ, സി പി ഒ മാരായ പ്രദീഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

