ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.- Guruvayoor

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.- Guruvayoor

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു.
ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ കെ പി കരുണാകരൻ, എം പി ശങ്കരനാരായണൻ, കഷ്ണാനന്ദ്, ജി ജി കൃഷ്ണൻ, രാമചന്ദ്രൻ, പുരുഷോത്തമ പണിക്കർ പി, പണിക്കശേരി രഞ്ജിത് ഗുരുവായൂർ ദേവസ്വം ഓഫീസ് മാനേജർ ഷാജു എസ് ശങ്കർ, പി എ വൈശാഖ് കെ വി തുടങ്ങിയവർ പങ്കെടുത്തു.
2026 ഫെബ്രുവരി 28 നാണ് ഈ വർഷത്തെ ഉത്സവം വിശ്വപ്രസിദ്ധമായ ആനയോട്ടത്തോടെ കൊടിയേറുന്നത്. തുടർന്നുള്ള ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കുന്ന മേളത്തിൽ പങ്കെടുക്കുന്നവരുടെ അപേക്ഷകൾ പരിഗണിക്കുകയും, വരും ദിവസങ്ങളിൽ അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. മാർച്ച് 9 ന് രാത്രി ആറാട്ടോടെ ഉത്സവത്തിന് സമാപനമാവും.
<p>The post ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു. first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love
See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top