
ബാബരി മസ്ജിദ് പുനർനിർമ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബരാബങ്കിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ബാബരി മസ്ജിദിനെക്കുറിച്ച് സ്വപ്നം കാണുന്നവർ രാജ്യത്തെ നിയമം പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ നിയമവ്യവസ്ഥയെ മാനിച്ചു ജീവിക്കാൻ എല്ലാവരും പഠിക്കണമെന്നും നിയമം ലംഘിക്കുന്നവരുടെ വഴി നരകതുല്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി മസ്ജിദ് പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്കും പ്രസ്താവനകൾക്കുമെതിരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിലവിലെ നിയമസാഹചര്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.
The post ‘ബാബരി മസ്ജിദ് ഇനി നടക്കാത്ത സ്വപ്നം’; യോഗി ആദിത്യനാഥ് appeared first on Express Kerala.


