
കാസർകോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. അഡൂർ ദേവറഡുക്ക സ്വദേശി സുജിത്തിനെയാണ് (25) ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
വീട്ടിൽ തിരിച്ചെത്തിയ കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ ആദൂർ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
The post കാസർകോട് നാല് വയസ്സുകാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ appeared first on Express Kerala.


