അബോധാവസ്ഥയിലെത്തിച്ചു, ഡ്രിപ്പിട്ടപ്പോൾ അക്രമാസക്തനായി; കുണ്ടറ താലൂക്ക് ആശുപത്രിയിൽ അതിക്രമം

അബോധാവസ്ഥയിലെത്തിച്ചു, ഡ്രിപ്പിട്ടപ്പോൾ അക്രമാസക്തനായി; കുണ്ടറ താലൂക്ക് ആശുപത്രിയിൽ അതിക്രമം

കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയവരുടെ അതിക്രമം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്.

മദ്യപിച്ച് അബോധാവസ്ഥയിലായ ഒരാളെ മറ്റ് രണ്ടുപേർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് ഡ്രിപ്പ് നൽകുന്നതിനായി നഴ്സുമാർ സൂചി കുത്തിയതോടെ അക്രമാസക്തനാകുകയായിരുന്നു. കയ്യിലുണ്ടായിരുന്ന സൂചി ബലമായി വലിച്ചെടുത്തതോടെ മുറിവിൽ നിന്ന് രക്തം വാർന്നു. ഇത് ചോദ്യം ചെയ്ത കൂടെയുണ്ടായിരുന്നവർ ഡോക്ടറെയും നഴ്സുമാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു. അക്രമം ഭയന്ന് വാർഡിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ രോഗിക്കൊപ്പമെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജി. ബാബുലാലിനെ ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

The post അബോധാവസ്ഥയിലെത്തിച്ചു, ഡ്രിപ്പിട്ടപ്പോൾ അക്രമാസക്തനായി; കുണ്ടറ താലൂക്ക് ആശുപത്രിയിൽ അതിക്രമം appeared first on Express Kerala.

Spread the love
Scroll to Top