PUDUKAD-NEWS-PUTHUKAD-NEWS

ഡിസോൺ കലോൽസവം; ഹാട്രിക് വിജയവുമായി ക്രൈസ്റ്റ് കോളേജ്

ഡിസോൺ ; ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളേജ്

 

ഇരിങ്ങാലക്കുട : തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവകിരീടം സ്വന്തമാക്കി ക്രൈസ്റ്റ് കോളേജ്. പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന ഡിസോണിൽ ദഫ് മുട്ട്, മാർഗംകളി, നാടകം എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും പങ്കെടുത്ത മറ്റെല്ലാ ഓൺസ്റ്റേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനവും, ഓഫ്‌ സ്റ്റേജ് മത്സരങ്ങളിൽ മികച്ച പ്രകടനവും കാഴ്ച വച്ച ക്രൈസ്റ്റ് കലോത്സവ വേദിയിലെ ഏറ്റവും ഉയർന്ന ലീഡായ 319 പോയിന്റുകൾ നേടിക്കൊണ്ടാണ് കലാകിരീടം നേടിയത്. മലയാളം നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതും രണ്ടാം സ്ഥാനം ലഭിച്ച ക്രൈസ്റ്റിന്റെ ‘നായാട്ട്’ എന്ന നാടകത്തിലെ അലീന സേവിയറിനെ ആണ്. ഡിസോൺ കലോത്സവ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ക്രൈസ്റ്റ് കോളേജ് കാഴ്ച വച്ചത്.

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top