PUDUKAD-NEWS-PUTHUKAD-NEWS

ഡി സോൺ കലോൽസവം; മികച്ച വനിതാ കലാലയമായി സെൻ്റ് ജോസഫ്സ് കോളജ്

ഡി സോൺ കലോത്സവം:നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം, സെക്കൻ്റ് റണ്ണർ അപ്പ് – മിന്നിത്തിളങ്ങി സെൻ്റ് ജോസഫ്സ്

 

ഇരിങ്ങാലക്കുട : പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം നേടി.

മാർഗം കളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധ രചന, കവിതാലാപനം, രംഗോലി, ദേശഭക്തി ഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചുപ്പുഡി, കേരളനടനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ട്, കഥകളി സംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും വെസ്റ്റേൺ മ്യൂസിക്, കഥകളി സംഗീതം, മോഹിനിയാട്ടം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കവിതാരചന, മൈം , കാർട്ടൂൺ, കാവ്യകേളി, തമിഴ് പ്രബന്ധ രചന തുടങ്ങിയവയിൽ മൂന്നാം സ്ഥാനവും നേടിയാണ് സെൻ്റ് ജോസഫ്സ് കോളജ് മികച്ച നേട്ടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്സ് കോളജ് ഡി സോണിലെ മികച്ച വനിതാ കലാലയമായി തെരഞ്ഞെടുക്കപ്പെടുന്നത്.

See also  ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top