
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് വനിതാ ഡോക്ടറുടെ നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി സതീഷ്‌കുമാറാണ് (19) എളമക്കര പോലീസിന്റെ പിടിയിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മൂന്നാറിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
ഡിസംബർ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി ഡോ. ഷഹാനയുടെ മുറിയിലാണ് മോഷണം നടന്നത്. ഡോക്ടർ മുറി പൂട്ടാതെ പുറത്തുപോയ തക്കം നോക്കിയ പ്രതി, അകത്തുകയറി വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും കൈക്കലാക്കുകയായിരുന്നു. മോഷണത്തിന് ശേഷം പ്രതി ഓട്ടോയിൽ കയറി ചക്കരപ്പറമ്പിലെ ആക്രിക്കടയിൽ പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല.
Also Read: അബോധാവസ്ഥയിലെത്തിച്ചു, ഡ്രിപ്പിട്ടപ്പോൾ അക്രമാസക്തനായി; കുണ്ടറ താലൂക്ക് ആശുപത്രിയിൽ അതിക്രമം
തുടർന്ന് ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. വിരലടയാളം ഒത്തുനോക്കിയതോടെ പ്രതിയെ തിരിച്ചറിയുകയും മൂന്നാറിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടുകയുമായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ വെറും അയ്യായിരം രൂപയ്ക്കാണ് താൻ വിറ്റതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി
The post ഇടപ്പള്ളിയിൽ വനിതാ ഡോക്ടറുടെ മുറിയിൽ മോഷണം; 19കാരൻ പിടിയിൽ appeared first on Express Kerala.


