“ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?”; മറുപടി കേട്ട് ആ സ്ത്രീ കണ്ണീരോടെ മടങ്ങി, നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ആർ. ശ്രീലേഖ

“ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?”; മറുപടി കേട്ട് ആ സ്ത്രീ കണ്ണീരോടെ മടങ്ങി, നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ആർ. ശ്രീലേഖ

ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഉണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം നടന്ന വാർഡ് സഭയിലേക്ക് മധ്യ-വടക്കൻ കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് സഹായം തേടിയെത്തിയത്. എന്നാൽ തന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങൾക്കായി എത്തിയ പലർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു.

Also Read: ഭാരതപ്പുഴയിലെ മണൽ നീക്കം! സർക്കാരിന് 75 കോടി രൂപ വരുമാനം; ഷൊർണൂരിൽ നിന്ന് മാത്രം 10,000 ക്യൂബ് മണൽ

അതിനിടയിൽ എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥ അറിയിക്കാൻ വന്ന ഒരു സ്ത്രീ, തന്റെ ചോദ്യങ്ങൾ ശ്രീലേഖയെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ആശങ്കപ്പെടുകയും, “ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?” എന്ന് ചോദിക്കുകയും ചെയ്തു. ഇതിന് “ഉണ്ട്” എന്ന് ശ്രീലേഖ മറുപടി നൽകിയതോടെ ആ സ്ത്രീ കണ്ണ് നിറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, ആ സ്ത്രീ ഈ വാർത്ത കാണുന്നുണ്ടെങ്കിൽ തീർച്ചയായും തന്നെ വീണ്ടും ബന്ധപ്പെടണമെന്നും ശ്രീലേഖ കുറിച്ചു. രാവിലെ മുതൽ രാത്രി വരെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് ഉണ്ടായ ഈ അനുഭവം ഒരു വലിയ നൊമ്പരമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

ആ‌‍ർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!

ഇന്നത്തെ വാർഡ് സഭ വളരെ നന്നായി നടന്നു. കുറെയേറെ ആൾക്കാർ ഓഫീസിൽ എനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി- മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും വന്നിരുന്നു. അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി… അവർ എന്നോട് ചോദിച്ചു, ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ എന്ന്. ഉണ്ട്‌ എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി. എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ മഹതി ഇത് കണ്ടാൽ എന്നെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ അപേക്ഷ.’- ആ‌‍ർ ശ്രീലേഖ

The post “ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?”; മറുപടി കേട്ട് ആ സ്ത്രീ കണ്ണീരോടെ മടങ്ങി, നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ആർ. ശ്രീലേഖ appeared first on Express Kerala.

Spread the love
Scroll to Top