loader image
മ്യൂച്വൽ ഫണ്ട് വിപണിയിൽ ചരിത്ര മുന്നേറ്റം; മൊത്തം ആസ്തി 81 ലക്ഷം കോടി കടന്നു

മ്യൂച്വൽ ഫണ്ട് വിപണിയിൽ ചരിത്ര മുന്നേറ്റം; മൊത്തം ആസ്തി 81 ലക്ഷം കോടി കടന്നു

ന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണി ചരിത്രപരമായ കുതിപ്പിലേക്ക്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം, വിപണിയുടെ മൊത്തം ആസ്തി 81 ലക്ഷം കോടി രൂപ കടന്നു. 2025 ഡിസംബറിലെ 80.23 ലക്ഷം കോടിയിൽ നിന്നാണ് ഈ ശ്രദ്ധേയമായ വളർച്ച. ജനുവരിയിലെ ശരാശരി ആസ്തി 82.01 ലക്ഷം കോടി രൂപയായും ഉയർന്നിട്ടുണ്ട്.

നിക്ഷേപകരുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ മാത്രം 50.6 ലക്ഷം പുതിയ അക്കൗണ്ടുകൾ ആരംഭിച്ചതോടെ മൊത്തം മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 26.63 കോടിയായി. സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിലായി 20.43 കോടി റീട്ടെയിൽ ഫോളിയോകളിലായി 46.48 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

Also Read: ഫെബ്രുവരി 12-ന് ബാങ്കുകൾ പ്രവർത്തിക്കുമോ? യൂണിയനുകൾ പണിമുടക്കിലേക്ക്; ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

തുടർച്ചയായ 59-ാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപകർ പണമൊഴുക്കുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം റെക്കോർഡുകൾ ഭേദിക്കുകയാണ്. ജനുവരിയിലെ പ്രതിമാസ എസ്ഐപി നിക്ഷേപം 31,002 കോടി രൂപയായി ഉയർന്നു. വിപണിയുടെ ആകെ ആസ്തിയുടെ 20.2 ശതമാനവും (16.36 ലക്ഷം കോടി രൂപ) ഇപ്പോൾ എസ്ഐപി വഴിയുള്ളതാണ്. നിലവിൽ രാജ്യത്ത് 9.92 കോടി സജീവ എസ്ഐപി അക്കൗണ്ടുകളുണ്ട്.

See also  ടി20 ലോകകപ്പ് ‘തുഴച്ചിൽ’ തുടരുന്നു; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയാകുന്നുവോ?

The post മ്യൂച്വൽ ഫണ്ട് വിപണിയിൽ ചരിത്ര മുന്നേറ്റം; മൊത്തം ആസ്തി 81 ലക്ഷം കോടി കടന്നു appeared first on Express Kerala.

Spread the love

New Report

Close