loader image
ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ അമേരിക്കയ്ക്ക് വിറ്റുവെന്നും രാഹുൽ ആരോപിച്ചു. അതിരൂക്ഷമായ ഭാഷയിലായിരുന്നു രാഹുലിന്റെ വിമർശനം.

“നിങ്ങൾ ഇന്ത്യയെ വിറ്റു. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?” എന്ന് രാഹുൽ സഭയിൽ ചോദിച്ചു. ഇന്ത്യൻ ഡാറ്റ അമേരിക്കയ്ക്ക് ആവശ്യമാണെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണാൻ ട്രംപിനോട് ആവശ്യപ്പെടണമെന്നും കാർഷിക മേഖലയും ഊർജ്ജ സുരക്ഷയും അമേരിക്കയ്ക്ക് പണയപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

Also Read: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഇനി യുവാക്കൾ വരട്ടെയെന്ന് പി.ജെ. കുര്യൻ

വിവാദമായ എപ്സ്റ്റീൻ ഫയലുകളാണ് ഈ കരാറിന് പിന്നിലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എപ്സ്റ്റീൻ കേസിൽ പുറത്തുവരാനിരിക്കുന്ന ഫയലുകളിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, പ്രമുഖ വ്യവസായി അനിൽ അംബാനി എന്നിവരുടെ പേരുകളുണ്ടെന്ന് രാഹുൽ സഭയിൽ ഉന്നയിച്ചത് ഭരണപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ ഭയമുണ്ടെന്നും എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ ഭയന്ന് മോദിയുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.

See also  മാധവ് രാമദാസിന്റെ ‘ആഴി’ വരുന്നു; ട്രെയിലർ പുറത്ത്

തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സ്പീക്കറും ഭരണപക്ഷവും ആവശ്യപ്പെട്ടെങ്കിലും രാഹുൽ തന്റെ നിലപാടിൽ ഉറച്ചുനിന്നു. രേഖകൾ ഹാജരാക്കാതെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സഭാ അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.

The post ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി appeared first on Express Kerala.

Spread the love

New Report

Close