loader image
കുവൈത്തിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; രണ്ടുപേർക്ക് കുത്തേറ്റു

കുവൈത്തിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; രണ്ടുപേർക്ക് കുത്തേറ്റു

കുവൈത്ത്: കുവൈത്തിലെ അൽ-ഓയൂൻ ഏരിയയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. 28 വയസ്സുള്ള രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു യുവാവിന്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഘർഷ വിവരം ലഭിച്ചയുടൻ അൽ-ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി. സംഘർഷത്തിന് തുടക്കമിട്ട രണ്ടാമത്തെ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ മൊഴി രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

The post കുവൈത്തിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; രണ്ടുപേർക്ക് കുത്തേറ്റു appeared first on Express Kerala.

Spread the love
See also  മാസ് അവതാരത്തിൽ നാനി വീണ്ടും; ‘ദ പാരഡൈസി’ലെ ആവേശമായി അനിരുദ്ധിന്റെ ഇൻട്രോ ഗാനം!

New Report

Close