loader image
ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ..!

ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ..!

ദേശീയ പണിമുടക്ക് ദിവസമായ നാളെ കൊച്ചി മെട്രോയും കെഎസ്ആർടിസിയും സാധാരണ നിലയിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. മെട്രോ ട്രെയിനുകൾ രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ സർവീസ് നടത്തും. ആലുവയിൽ നിന്ന് എയർപോർട്ടിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുമുള്ള ഫീഡർ ബസുകളും ലഭ്യമാകും. ഇതോടൊപ്പം കൊച്ചി വാട്ടർ മെട്രോയും നാളെ തടസ്സമില്ലാതെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് നഗരത്തിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ സാധാരണ പോലെ ബസുകൾ ഓടും. സർവീസുകൾ തടയുന്നവർക്കെതിരെ പൊലീസിന്റെ സഹായം തേടുമെന്നും ബസുകൾക്ക് കേടുപാടുകൾ വരുത്തിയാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അധികൃതർ മുന്നറിയിപ്പ് നൽകി. സമരദിവസം പൊതുജനങ്ങൾക്ക് അത്യാവശ്യ യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

The post ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ..! appeared first on Express Kerala.

See also  കാത്തുസൂക്ഷിക്കാം ആ പഴയ രുചി; കുറെനാൾ കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി
Spread the love

New Report

Close