
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. ഇതോടെ തനിക്കെതിരെ നിലവിലുണ്ടായിരുന്ന മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം നേടിയിരിക്കുകയാണ്.
The post ഒന്നാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം appeared first on Express Kerala.


