loader image
തിയറ്ററിൽ ഇടറി, ഒടിടിയിൽ തിളങ്ങുമോ? നിവിൻ പോളിയുടെ ‘ബേബി ഗേൾ’ സ്ട്രീമിംഗ് ആരംഭിച്ചു!

തിയറ്ററിൽ ഇടറി, ഒടിടിയിൽ തിളങ്ങുമോ? നിവിൻ പോളിയുടെ ‘ബേബി ഗേൾ’ സ്ട്രീമിംഗ് ആരംഭിച്ചു!

നിവിൻ പോളി നായകനായി എത്തിയ ചിത്രം ‘ബേബി ഗേൾ’ ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. തിയറ്ററുകളിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാൻ കഴിയാതിരുന്ന ചിത്രം ഇന്ന് മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ജനുവരി 23-ന് തിയറ്ററുകളിൽ എത്തിയ ചിത്രം കൃത്യം 21-ാം ദിവസമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന് വേണ്ടി ഇവർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വെറും നാല് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. നിവിൻ പോളിക്കൊപ്പം ലിജോ മോൾ ആണ് നായികയായി എത്തുന്നത്. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Also Read: അറിയാലോ മമ്മൂട്ടിയാണ്! ‘ഭ്രമയുഗം’ ഓസ്കർ അക്കാദമി സ്ക്രീനിംഗ് ഇന്ന്

See also  ‘അത് കുടുംബത്തിലെ സ്നേഹക്കൂടുതൽ’; കുറ്റ്യാടിയിലെ വിവാദത്തിൽ വിശദീകരണവുമായി സതീശനും ഷാഫിയും

വമ്പൻ ഹൈപ്പോടെ എത്തിയെങ്കിലും തിയറ്ററുകളിൽ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം ആദ്യ രണ്ടാഴ്ചകളിൽ ഏകദേശം 4.55 കോടി രൂപ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. എന്നിരുന്നാലും, വൈകാരികമായ പ്രമേയമുള്ളതിനാൽ ഒടിടിയിൽ കുടുംബപ്രേക്ഷകർക്കിടയിൽ ചിത്രം വലിയ സ്വാധീനം ചെലുത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

The post തിയറ്ററിൽ ഇടറി, ഒടിടിയിൽ തിളങ്ങുമോ? നിവിൻ പോളിയുടെ ‘ബേബി ഗേൾ’ സ്ട്രീമിംഗ് ആരംഭിച്ചു! appeared first on Express Kerala.

Spread the love

New Report

Close